യോഗ പരിശീലനത്തിന് അപേക്ഷിക്കാം

270
0
Share:

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം.

യോഗ ദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി. ആറു മാസം ദൈർഘ്യമുള്ള പരിശീലനത്തിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സാഹയത്തോടെയാണ് നടത്തുന്നത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും.

വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471-2325101, 2325102.

https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ www.src.kerala.gov.in / www.srccc.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25.

Tagsyoga
Share: