യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ : വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ ഏഴിന്

Share:

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴില്‍ വിവിധ പദ്ധതികളില്‍ ഒഴിവുള്ള യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും.

പ്രായപരിധി: 60 വയസ്സിന് താഴെ.

ശമ്പളം 12,000 രൂപ.

ബി.എന്‍.വൈ.എസ്/എം.എസ്.സി ഇന്‍ യോഗ/എം.ഫില്‍, യോഗാ ബിരുദം, യൂണിവേഴ്‌സിറ്റി അംഗീകൃത ഒരു വര്‍ഷ യോഗ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഏഴ് രാവിലെ 10 ന് തിരുവനന്തപുരം ആയൂര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.

ഫോണ്‍: 0471 2320988.

Share: