വയര്‍മാന്‍ എഴുത്ത് പരീക്ഷ: അപേക്ഷ ക്ഷണിച്ചു

2018 ഫെബ്രുവരി 16 ലെ 7-ാം നമ്പര്‍ ഗസറ്റ് വിജ്ഞാപനപ്രകാരം കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ എല്ലാ ജില്ലകളിലും 2018 വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോറവും വിശദ വിവരങ്ങളും www.ceikerala.gov.in ലും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയത്തിലും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത രേഖകളോടു കൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ മാര്‍ച്ച് 31 ന് വൈകുന്നരേം അഞ്ച് മണിക്കു മുമ്പ് ലഭിക്കണം.