വെറ്റ്‌ലാൻഡ്‌ സ്പെഷ്യലിസ്റ്റ്

Share:

തിരുഃ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ വെറ്റ്‌ലാൻഡ്‌ സ്പെഷ്യലിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ജൂലൈ 25 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കണം.
മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം – 695001. എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. swak.kerala@gmail.com എന്ന മെയിലിലും അപേക്ഷ നൽകാം.
അപേക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, മാതൃകാ അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.in , www.swak.kerala.gov.in എന്നിവയിൽ ലഭ്യമാണ്.
ഫോൺ : 0471-2326264.

Share: