വാര്‍ഡന്‍ ഒഴിവ്

Share:

തിരുവനന്തപുരം: പട്ടികജാതി വകുപ്പിൻറെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ മെയില്‍ / ഫീമെയില്‍ വാര്‍ഡൻറെ മൂന്ന് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ മൂന്നുവര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുള്ള പത്താം ക്ലാസ്/ തതുല്യ യോഗ്യതയുള്ള 50 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.
താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂണ്‍ 21 ന് പകല്‍ 11 മണിക്ക് വെള്ളയമ്പലം കനകനഗര്‍ അയ്യങ്കാളി ഭവനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തേണ്ടതാണ്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2314238.

Tagswarden
Share: