കണ്‍സര്‍വേഷന്‍ അസിസ്റ്റൻറ് , പ്രോജക്ട് ഫെല്ലോ, ഗസ്റ്റ് ലക്ചറർ

Share:

കൊച്ചി: മഹാരാജാസ് കോളേജില്‍ പൈതൃക മ്യൂസിയം ആരംഭിക്കുന്നതിന്റെ ഭാഗമായി അപൂര്‍വ്വ രേഖകളും വസ്തുക്കളും പരിശോധിക്കാനും രേഖപ്പെടുത്തുന്നതിനുമായി രണ്ടു കണ്‍സര്‍വേഷന്‍ അസിസ്റ്റന്റുമാരെ ദിവസ വേതന അടിസ്ഥാനത്തില്‍ രണ്ട് മാസത്തേക്ക് നിയമിക്കുന്നു. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയമുളളവര്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക് 1.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം.

പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈൻ ആൻഡ് കോൺടാക്റ്റ് ഓഫ് എക്‌സ്‌ട്രെയ്ൻ & ഔട്ട്‌റിച്ച് പ്രോഗ്രാമിൽ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നു. ഇതിനായി 15ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ ഏഴിന്

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സാഹിത്യം സ്‌പെഷ്യൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

Share: