വാക്ക് ഇൻ ഇൻറർവ്യൂ 19ന്

Share:

തിരുവനന്തപുരം: കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നിയന്ത്രണത്തിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റൻറ് തസ്തികയിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തുന്നു.
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 19ന് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇൻറ്ർവ്യൂവിന് ഹാജരാകണം.
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം
ഫോൺ: 0471 2348666
ഇമെയിൽ: keralasamakhya@gmail.com
വെബ്സൈറ്റ്: www.keralasamakhya.org

Tagswalkin
Share: