കൂടിക്കാഴ്ച നടത്തുന്നു

Share:

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റിൽ മാർച്ച് 23ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അക്കൗണ്ടൻറ് (പ്ലസ് ടു + ബേസിക് അക്കൗണ്ട്‌സ്), റിസപ്ഷനിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, ഫ്‌ളോർ മാനേജർ, ടീം ലീഡർ, കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ് മാർക്കറ്റിംഗ്, വിഷ്വൽ മർചന്റൈസർ, ലോൺ ഓഫീസർ (യോഗ്യത : എസ്.എസ്.എൽ.സി ) ടീം ലീഡർ, ഡിസ്ട്രിബ്യൂഷൻ ലീഡർ (യോഗ്യത : ബിരുദം ), ഹെൽപ്പർ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെൻറ് റിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസർ അറിയിച്ചു.
പ്രായപരിധി : 35 വയസ്സ്.
ഫോൺ : 0495 -2370176

Tagswalkin
Share: