അധ്യാപക ഒഴിവ്

221
0
Share:

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കാസർഗോഡ്: പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. യോഗ്യത ഫിസിക്കല്‍ എഡ്യുക്കേഷനിലുള്ള അംഗീകൃത സര്‍വ്വകലാശാല ബിരുദം ആണ്. കൂടിക്കാഴ്ച ഈ മാസം 20 ന് പെരിയ പോളിടെക്‌നിക് കോളേജില്‍ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 നകം എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2234020

അധ്യാപക ഒഴിവ്

കാസർഗോഡ്: ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിന്ദി, സുവോളജി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികയില്‍ ഒഴിവുകളുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 19 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

അംഗഡിമൊഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിസ്റ്ററി (സീനിയര്‍) അധ്യാപക ഒഴിവിലേയ്ക്കുള്ള കൂടിക്കാഴ്ച ഈ മാസം 19 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.

Share: