മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്റ്റാഫ് നഴ്സ്

തിരുഃ സാമൂഹിക നീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പരമാവധി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസും പ്രവര്‍ത്തി പരിചയവുമാണ് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയ്ക്കുള്ള യോഗ്യത. ജെറിയാട്രിക് കോഴ്സ് ചെയ്തവര്‍ക്ക് മുന്‍ഗണന.
ഗവ. അംഗീകൃത ജനറല്‍ നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.
രണ്ടു തസ്തികകള്‍ക്കും 60 വയസാണ് പ്രായപരിധി.
സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് എട്ടിന് രാവിലെ പത്തുമണിക്ക് നടക്കും.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്കുള്ള പുരുഷന്മാരുടെ അഭിമുഖം ഓഗസ്റ്റ് ഒന്‍പതിന് രാവിലെ പതിനൊന്നിനും സ്ത്രീകള്‍ക്ക് ഉച്ചകഴിഞ്ഞ് മൂന്നിനും പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്ന് സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343241.