നാഷണൽ ആയുഷ് മിഷൻ പ്രോജക്ടിൽ വിവിധ തസ്തികകളിൽ ഒഴിവ്
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആയൂർവേദ തെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താല്കാലികമായി നിയമനം നടത്തുന്നു. തിരുവന്തപുരം ആയൂർവ്വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വിവിധ ദിവസങ്ങളിലായി വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഈ മാസം 21 ന് രാവിലെ പത്ത് മുതൽ ഒരു മണി വരെ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി. എ. എം. എസ്, എം.ഡി/എം. എസ് ശല്യതന്ത്ര, ശാലാക്യതന്ത്ര, പ്രസൂതിതന്ത്ര അല്ലെങ്കിൽ തത്തുല്യയോഗ്യത കൂടാതെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എ. ക്ലാസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യതകൾ.
ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അംഗീകരിച്ച ഒരു വർഷത്തെ ആയൂർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് സർട്ടിഫിക്കറ്റ് ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഈ മാസം 22 ന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഈ മാസം 26ന് രാവിലെ പത്ത് മണിക്ക് നടക്കും. പ്ലസ് ടു/ തത്തുല്യം, സർക്കാർ അംഗീകൃത മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പാസായവർക്ക് പങ്കെടുക്കാം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് പ്ലസ്ടു/ തത്തുല്യം, സർക്കാർ അംഗീകൃത ഡി.സി.എ സർട്ടിഫിക്കറ്റ്/ തത്തുല്യ യോഗ്യത, മലയാളം. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഇന്റർവ്യൂ ഈ മാസം 24 ന് രാവിലെ പത്തിന് നടക്കും. ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം.
ഫോൺ: 0471-2320988.