ആംഗ്യ ഭാഷാ പരിഭാഷകരെ നിയമിക്കും

Share:

തിരുവന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഹിയറിംഗ് ഇംപയേര്‍ഡ് വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കുന്നതിന് ആംഗ്യ ഭാഷാ പരിഭാഷകരെ നിയമിക്കും. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.എ സൈക്കോളജി ആന്റ് ഡിപ്ലോമ ഇന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രട്ടേഷന്‍ (ആര്‍.സി.ഐ അംഗീകാരം) എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം 22 ന് രാവിലെ 10ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Share: