വാക്ക് ഇന്‍ ഇന്റര്‍വ്യൂ
![](https://careermagazine.in/wp-content/uploads/2018/01/329.jpg)
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ ഇന്‍ഫര്‍ഷേന്‍ കം റിസര്‍ച്ച് ഓഫീസര്‍ (എം.ബി.എ/പി.ജിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും) തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്കും, കാസര്‍കോഡ് പരിശീലന കേന്ദ്രത്തിലെ ക്ലാര്‍ക്ക് (10-ാം ക്ലാസ് പാസായിരിക്കണം) തസ്തികയിലെ ഒരു ഒഴിവിലേക്കും കരാറടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 17 രാവിലെ 11നും ക്ലാര്‍ക്ക് തസ്തികയിലേക്ക് യോഗ്യതയുളളവര്‍ 11.30നും ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാക്കണം.