വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

Share:

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് പദ്ധതി 2017-18 യുടെ ഭാഗമായ, കോഴിക്കോട് , വേങ്ങേരി പാരസൈറ്റ് ബ്രീഡിങ്ങ് സ്റ്റേഷന്റെ സുഗമമായ നടത്തിപ്പിനായി അനുവദിക്കപ്പെട്ട ഒരു ടെക്‌നിക്കല്‍ ഓഫീസര്‍ , ഗാര്‍ഡനര്‍ – കം-ലാബ് ക്ലീനര്‍ (ഒരു ഒഴിവ്) എന്നീ തസ്തികളിലേക്ക് 2018 മാര്‍ച്ച് 31 വരെയുളള കാലയളവിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ടെക്‌നിക്കല്‍ ഓഫീസര്‍
യോഗ്യത: ബി.എസ്.സി (അഗ്രികള്‍ച്ചര്‍)
പ്രതിമാസ വേതനം : 22,000/ രൂപ
ഇന്റര്‍വ്യൂ: ഡിസംബര്‍ 20 ന് രാവിലെ 10.30 ന്
ഗാര്‍ഡനര്‍-കം-ലാബ് ക്ലീനര്‍
(യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം)
പ്രതിമാസ വേതനം: 8000 രൂപ
ഇന്റര്‍വ്യൂ: ഡിസംബര്‍ 20 ന് ഉച്ചക്ക് 2.30 ന്

താല്‍പര്യമുളളര്‍ യോഗ്യത, മുന്‍പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, സാധുവായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പികളും സഹിതം കോഴിക്കോട്സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ ഹാജരാകണം.
ഫോണ്‍ : 9495317361.

Share: