സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം 15 വരെ അപേക്ഷിക്കാം

292
0
Share:

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ 2018 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം.

വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്രമാധ്യമം, ദൃശ്യ മാധ്യമം, സാഹിത്യം, കായികം, ശാസ്ത്രം എന്നീ മേഖലകളില്‍ പുരുഷ •ാര്‍ക്കും വനിതകള്‍ക്കും പ്രത്യേകമായും സാമൂഹ്യ പ്രവര്‍ത്തനം, കല, ഫൈന്‍ ആര്‍ട്‌സ്, സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ പൊതുവായും തിരഞ്ഞെടുത്ത് അതില്‍ മികച്ച 15 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50000 രൂപയും പ്രശസ്തിപത്രവും നല്‍കും. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ യുവജന കേന്ദ്രം, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഡൌണ്‍ഹില്‍ പിഒ, മലപ്പുറംഎന്ന വിലാസത്തില്‍ ലഭിക്കണം.

www.ksywb.kerala.gov.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ മാതൃകയില്‍ സ്വയം അപേക്ഷയ്ക്കുകയോ മറ്റു വ്യക്തിയെ നാമ നിര്‍ദേശം ചെയ്യുകയോ ചെയ്യാം.

ഫോണ്‍: 04832730120,

ഇമെയില്‍ :mpm.ksywb@kerala.gov.in

Tagsawards
Share: