വിശ്വഭാരതി സർവകലാശാലയിൽ പ്രൊഫസർ, അസി. പ്രൊഫസർ

260
0
Share:

വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലേക്ക് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാല അപേക്ഷ ക്ഷണിച്ചു. 45 ഒഴിവുകളാണുള്ളത് .

ഫിലോസഫി, ജേണലിസം ആൻഡ് മാസ്കമ്യൂണിക്കേഷൻ, ഏൻഷ്യൻറ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ ആൻഡ് ആർകിയോളജി, ഹിസ്റ്ററി, സോഷ്യൽ ആൻഡ് കൾച്ചറൽ ആന്ത്രോപോളജി, കംപാരിറ്റീവ് റിലീജിയൺ, ഇൻഡോ ടിബറ്റൻ സ്റ്റഡീസ്, ബംഗാളി, ചൈനീസ്, ജപ്പാനീസ്, ജർമൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, ബോട്ടണി, കെമിസ്ട്രി, സുവോളജി, ബയോടെക്നോളജി, പ്ലാന്റ് പ്രൊട്ടക്ഷൻ, എഡ്യുക്കേഷൻ, യോഗിക് ആർട് ആൻഡ് സയൻസ്, സിത്താർ, പെയിന്റിങ്, ഡിസൈൻ, ജ്യോഗ്രഫി, ഇക്കണോമിക്സ്, എഐഎച്ച്സി ആൻഡ് എ, ആന്ത്രപോളജി, കംപരിറ്റീവ് ലിറ്ററേച്ചർ, ഉറുദു, ഫ്രഞ്ച്, റഷ്യൻ, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബയോടെക്നോളജി, കംപ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസസ്, ടാഗോർ സ്റ്റഡീസ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എൻജിനിയറിങ്, സോഷ്യൽ വർക്ക്, വുമൺ സ്റ്റഡീസ്, ക്ലാസിക്കൽ മ്യൂസിക്, റാം രസ കല, ഗ്രാഫിക് ആർട്, സംസ്കൃതം എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ .

ബന്ധപ്പെട്ട വിഷയങ്ങളിൽ പി എച് ഡി ഉള്ളവർക്കും ബിരുദാനന്ത ബിരുദം ഉള്ളവർക്കും ബിരുദ ധാരികൾക്കും അപേക്ഷിക്കാൻ കഴിയുന്നവയാണ് തസ്തികകൾ.

45 വയസ് വരെയുള്ളവർക്ക് പ്രൊഫസർ തസ്തികയിലേക്കും 40 വയസ് വരെയുള്ളവർക്ക് അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കും 35 വയസ് വരെയുള്ളവർക്ക്അസി. പ്രൊഫസർ തസ്തികയിലേക്കും അപേക്ഷിക്കാം.

വിശദവിവരത്തിന് : www.visvabharati.ac.in

അപേക്ഷാ ഫോറം www.visva-bharati.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി:  ഒക്ടോബർ 20.

Share: