വീഡിയോ എഡിറ്റിങ് കോഴ്സ് : ഇപ്പോൾ അപേക്ഷിക്കാം

Share:

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന്് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. വീഡിയോ എഡിറ്റിംഗുമായി ബന്ധപ്പെട്ട നൂതന സോഫ്റ്റ്‌വെയറുകളിലുള്ള പരിശീലനം ഉള്‍ക്കൊള്ളുന്നതാണ് കോഴ്‌സ്.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് പരീക്ഷാഫീസ് ഉള്‍പ്പെടെ 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്. പ്രായോഗിക പരിശീലനത്തിന് എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട്‌ഡോര്‍ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.
അപേക്ഷ അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ഏപ്രില്‍ 27.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068.

Share: