വെറ്ററിനറി സര്‍ജന്‍

Share:

മലപ്പുറം : മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിൻറെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും, വെറ്ററിനറി കൗൺസില്‍ രജിസ്ട്രേഷനും ഉള്ളവരായിരിക്കണം അപേക്ഷകര്‍.

മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ച് ജൂലൈ 5,  ബുധനാഴ്ച  രാവിലെ 10.30 ന് വാക്ക് ഇന്‍ ഇൻറെര്‍വ്യൂ നടക്കും.

താൽപ്പര്യമുള്ളവർ ‍ പൂര്‍ണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾ 04832734917 എന്ന നമ്പരിൽ ലഭിക്കും.

Share: