വെറ്ററിനറി ഡോക്ടര്‍; അപേക്ഷ ക്ഷണി ച്ചു

Share:

കൊച്ചി: ജില്ലയില്‍ കൊച്ചി കോര്‍പറേഷനിലും, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, അങ്കമാലി, വാഴക്കുളം, കോതമംഗലം, കൂവപ്പടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ 2018 മാര്‍ച്ച് 31 വരെ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താത്പര്യമുളള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ നവംബര്‍ 27 -ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഉത്ഭവിക്കുന്ന ഒഴിവുകളിലേക്കായിരിക്കും ഇന്റര്‍വ്യൂവില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുക. യോഗ്യതയുളള ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.dahoekm.blogspot.com വെബ് വിലാസത്തില്‍ ലഭ്യമാണ്.

Share: