വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

313
0
Share:

പട്ടികജാതിയിൽപ്പെട്ട മികച്ച സംരംഭകരെ കണ്ടെത്തുന്നതിനും അവരുടെ നൂതന ബിസിനസ് ആശയങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമായി ആവിഷ്‌കരിച്ച വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പദ്ധതിയിലേക്ക് കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതിയിൽപ്പെട്ട സംരംഭകർക്ക് കുറഞ്ഞത് 60 ശതമാനം ഓഹരി മൂലധന നിക്ഷേപവും നിയന്ത്രണവും ഉള്ളതും കഴിഞ്ഞ 12 മാസകാലയളവിലെങ്കിലും ഇപ്രകാരം പ്രവർത്തിക്കുന്നതുമായ കമ്പനികളെ പരിഗണിക്കും.

50 ലക്ഷം രൂപ മുതൽ പരമാവധി 15 കോടി രൂപ വരെയാണ് നിധിയിൽ നിന്നും കമ്പനികൾക്ക് സഹായം അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, മുഖ്യകാര്യാലയം, ടൗൺ ഹാൾ റോഡ്, തൃശൂർ 20. ഫോൺ: 0487-2331469.

Share: