വിവിധ ഒഴിവുകൾ :അഭിമുഖം ജനുവരി 12ന്
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻറ് റിൽ ജനുവരി 12 വെള്ളിയാഴ്ച രാവിലെ 10ന് അഭിമുഖം നടക്കുന്നു.
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്:
യോഗ്യത: പ്ലസ്ടു/ ബിരുദം/ബിരുദാനന്തരബിരുദം (സ്ത്രീകൾ/പുരുഷന്മാർ),
ഗോൾഡ് ലോൺ ഓഫീസർ/ റിലേഷൻഷിപ്പ് ഓഫീസർ/ സീനിയർ സെയിൽസ് ഓഫീസർ/ സെയിൽസ് ഓഫീസർ:
യോഗ്യത: ഡിഗ്രി (സ്ത്രീകൾ/പുരുഷന്മാർ),
അക്കൗണ്ടൻറ് (പുരുഷന്മാർ):
യോഗ്യത: ബികോം (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന),
ഡ്യൂട്ടി മാനേജർ/ സ്റ്റോർ കീപ്പർ (പരുഷന്മാർ):
യോഗ്യത:ബിരുദം /ഡിപ്ലോമ (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന),
ഡ്യൂട്ടി ഓഫീസർ/ കോംമിസ്/ഷെഫ് (സ്ത്രീകൾ/പുരുഷന്മാർ):
യോഗ്യത: ബിരുദം/ഡിപ്ലോമ (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന),
ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ് (സ്ത്രീകൾ):
യോഗ്യത: ബിരുദം/ഡിപ്ലോമ (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന) എന്നീ തസ്തികകളിലെ നിയമനത്തിനായാണ് അഭിമുഖം.
പ്രായപരിധി 35 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെൻറ് റിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പ് വരുത്തേണ്ടതാണ്.
ഫോൺ നമ്പർ:- 0471-2992609.