വിവിധ ഒഴിവുകൾ : അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം :   ജില്ലയിലെ വിവിധ അർധ സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായം 18-45.

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 12-ന് മുമ്പ് പരിധിയിലുളള എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

ഇലക്ട്രീഷ്യൻ:
യോഗ്യത- ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെൻറേഷനിൽ ഐ.ടി.ഐ (രണ്ട് വർഷം). ബോട്ട്/ഷിപ്പ്/ഷിപ്പ്യാർഡ്/എച്ച്.ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

ഫിറ്റർ മെക്കാനിക്കൽ:
യോഗ്യത- ഐ.ടി.ഐ/ഐ.ടി.സി ഫിറ്റർ/മെക്കാനിക്ക് (റഫ്രിജറേഷൻ ആ൯്റ് എയർ കണ്ടീഷനിങ് (രണ്ട് വർഷം).
റിപ്പയർ ആൻ്റ് മെയ്ൻ്റനൻസ ഓഫ് പമ്പ്, ഡീസൽ ജനറേറ്റർ, കമ്പ്രസർ, മറൈൻ എഞ്ചി‌നുകൾ/റഫ്രിജറേഷൻ/എയർ കണ്ടീഷനിംഗ് എന്നിവയിൽ കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം

ഫിറ്റർ എഫ് ആർ പി:
യോഗ്യത- ഐ.ടി.ഐ/ഐ.ടി.സി (രണ്ട് വർഷം)
കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും എഫ് ആർ പി മേഖലയിലെ പ്രവൃത്തിപരിചയം.

അസിസ്റ്റ൯്റ് ബോട്ട് മാസ്റ്റർ:
യോഗ്യത- എസ്.എസ്.എൽ.സി, പ്ലസ് ടു വിത്ത് ഐ.ടി.ഐ (മെട്രിക്),മാസ്റ്റർ ക്ലാസ് മൂന്ന് സർട്ടിഫിക്കറ്റ് (IV റൂൾസ്, 2022) സ്രാങ്ക്, നല്ല കാഴ്ച ശക്തി.
സ്രാങ്ക്/ മാസ്റ്റർ ക്ലാസ് മൂന്ന് മേഖലയിലെ ആറ് വർഷത്തെ പ്രവൃത്തി പരിചയം.

ബോട്ട് ഓപ്പറേറ്റർ:
യോഗ്യത എസ്.എസ്.എൽ.സി, പ്ലസ് ടു വിത്ത് ഐ.ടി.ഐ (മെട്രിക്), മാസ്റ്റർ ക്ലാസ് രണ്ട് സർട്ടിഫിക്കറ്റ് (IV റൂൾസ്, 2022) സ്രാങ്ക്. നല്ല കാഴ്ച ശക്തി.
സ്രാങ്ക്/ മാസ്റ്റർ ക്ലാസ് മൂന്ന് മേഖലയിലെ ആറ് വർഷത്തെ പ്രവൃത്തി പരിചയം.

ടെർമിനൽ കൺട്രോളർ:
എഞ്ചിനീയറിംഗ് ഡിപ്ലോമ/ബിരുദം (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഇൻസുമേൻ്റേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി)
ബോട്ട്/ഷിപ്പ്/ഷിപ്പ്യാർഡ്/എച്ച്.ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

Share: