വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ നിയമനം

കോഴിക്കോട് കോര്‍പ്പറേഷനില്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന മൊബൈല്‍ ക്രഷിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. പുതിയപാലം 60-ാം വാര്‍ഡ് നിവാസികളായ 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത പി ഡി സി , പ്ലസ് ടു, പി പി ടി ടി സി ബാലസേവിക.
പ്രതിമാസം 7500 രൂപ ഹോണറേറിയം ലഭിക്കും.
യോഗ്യരായവര്‍ ഈ മാസം 30 ന് രാവിലെ 9 ന് രേഖകള്‍ സഹിതം ഹാജരാവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 -2702523