താത്കാലിക ഒഴിവുകള്‍
വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് & കൗണ്‍സലിംഗ് സെല്ലിലേക്ക് രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈനര്‍ -യോഗ്യത: വി.എച്ച്.എസ്.ഇ/പ്ലസ് ടു, അഡോബ് ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ, പേജ്‌മേക്കര്‍ എന്നിവയില്‍ രണ്ടു വര്‍ഷത്തെ പ്രാവീണ്യം.
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ -വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഡി.റ്റി.പി (മലയാളം, ഇംഗ്ലീഷ്) ബേസിക്, പ്രോഗ്രാമിംഗ്, എം.എസ് ഓഫീസ്, പേജ്‌മേക്കര്‍ എന്നിവയില്‍ രണ്ടു വര്‍ഷത്തെ പ്രാവീണ്യം.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 25 രാവിലെ 10.30 മുതല്‍ വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റില്‍ നടക്കുന്ന വാക്ക് -ഇന്‍ -ഇന്റര്‍വ്യൂവില്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ഹാജരാകണമെന്ന് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ അറിയിച്ചു.