യുണെെറ്റഡ്‌ 
ഇന്ത്യ ഇൻഷുറൻസ്‌ 
കമ്പനിയിൽ 100 ഒഴിവുകൾ

195
0
Share:

വിവിധ തസ്‌തികകളിലെ 100 ഒഴിവുകളിലേക്ക് യുണെെറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ കമ്പനി അപേക്ഷ ക്ഷണിച്ചു. എൻജിനിയർ, ആക്‌ച്വറി, ലീഗൽ സ്‌പെഷ്യലിസ്‌റ്റ്‌, അക്കൗണ്ട്‌സ്‌ / ഫിനാൻസ്‌ സ്‌പെഷ്യലിസ്‌റ്റ്‌, അഗ്രിക്കൾച്ചറൽ സ്‌പെഷ്യലിസ്‌റ്റ്‌, കമ്പനി സെക്രട്ടറി, ഡോക്ടർ, എന്നിങ്ങനെയാണ്‌ ഒഴിവുകൾ .
എൻജിനിയറിങ്‌/ സയൻസ്‌/നിയമം/ മെഡിക്കൽ എന്നിവയിൽ ബിരുദം, ബിരുദാനന്തര ബിരുദം, ബികോം/ എംകോം യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.
പ്രായം: 21–-30.
ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. പരീക്ഷയ്‌ക്ക്‌ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്‌.
പരീക്ഷ ഒക്‌ടോബർ രണ്ടാം വാരം.
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്‌തംബർ 14.
വിശദവിവരങ്ങൾക്ക്‌ www.uiic.in കാണുക.

Share: