ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

Share:

പാലക്കാട് : വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷിക്കാരായ കുട്ടികള്‍) വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്വല ബാല്യം’ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.

കലാ, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്. അപേക്ഷകള്‍ മേല്‍ സൂചിപ്പിച്ച ഏതെങ്കിലും ഒരു മേഖലയില്‍ കഴിവ് തെളിയിച്ച് അംഗീകരിക്കപ്പെട്ടിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, പ്രസിദ്ധീകരിച്ച പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, പ്രകടനങ്ങള്‍ ഉള്‍കൊളളുന്ന സി.ഡി, പത്രകുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍കൊള്ളിക്കാം. 2020 ജനുവരി മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. പുരസ്‌ക്കാരതുകയായി 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും ലഭിക്കും.

ഒരു തവണ ഉജ്വല ബാല്യം പുരസ്‌ക്കാരം ലഭിച്ചവരെയും കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സെപ്ഷണല്‍ അച്ചീവ്മെന്റ് കരസ്ഥമാക്കിയവരെയും പരിഗണിക്കില്ല.

അപേക്ഷ ഒക്ടോബര്‍ 28 വരെ സ്വീകരിക്കും. അപേക്ഷ ഫോമുകളും മറ്റു വിവരങ്ങള്‍ക്കുമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭിക്കും.

ഫോണ്‍- 0491-2531098, 8281899468.

Share: