യു എ ഇയില്‍ നഴ്സുമാര്‍ക്ക് അവസരം

Share:

ആലപ്പുഴ: യുഎഇ യിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന ബി.എസ്.സി നഴ്സുമാരെ തെരഞ്ഞെടുക്കും.

എന്‍ ഐ സി യു/ നഴ്സറി വിഭാഗത്തില്‍ കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സില്‍ താഴെ പ്രായമുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം.

ശമ്പളം 4000-4500 ദിര്‍ഹം വരെ (ഏകദേശം 77,500 രൂപ മുതല്‍ 87,000 രൂപ വരെ) ലഭിക്കും.

താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ norkauae19@gmail.com എന്ന ഇ-മെയില്‍ വിലാസത്തല്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ www.norkaroots.org ലും. ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി 5.

Share: