ട്യൂട്ടര്‍ നിയമനം

കണ്ണൂർ : പഴയങ്ങാടി ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ച് മുതല്‍ 10 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി, കണക്ക്, സയന്‍സ് (നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്), ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദവും, ബി എഡും യോഗ്യതയുള്ളവര്‍ക്കും യു പി വിഭാഗത്തില്‍ ബിരുദവും, ബി എഡ്/ ടി ടി സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 9744980206, 8281415123.