ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ ഒഴിവുകൾ
തിരുവനന്തപുരം : വർക്ക് അസിസ്റ്റൻറ് തസ്തികയിലുള്ള 80 ഒഴിവുകളിലേക്ക് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് അപേക്ഷ ക്ഷണിച്ചു . പുരുഷന്മാർക്കാണ് അവസരം.
തസ്തിക: പ്രൊഡക്ഷൻ 47,
യോഗ്യത: കെമിസ്ട്രി ഒരുവിഷയമായുള്ള പ്രീഡിഗ്രി/പ്ലസ്ടു ജയിക്കണം. അല്ലെങ്കിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീമിൻറെ കീഴിലുള്ള അറ്റൻഡൻറ് ഓപറേറ്റർ ട്രേഡിൽ എൻഎസി യോഗ്യത .
തസ്തിക: ഫിറ്റർ 15, വെൽഡർ 1, ഇലക്ട്രീഷ്യൻ 7
ബന്ധപ്പെ ട്ട ട്രേഡിൽ ഐടിഐ യാണ് യോഗ്യത.
തസ്തിക: ഇൻസ്ട്രുമെന്റേഷൻ 2 ഒഴിവ്.
യോഗ്യത ഇൻസ്ട്രുമെന്റ് മെക്കാനിക്/ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ.
തസ്തിക: സാനിറ്ററി പ്ലംബർ 1, യോഗ്യത പ്ലംബർ ട്രേഡിൽ ഐടിഐ സർടിഫിക്കറ്റ്.
തസ്തിക: ലെഡ്ലൈനർ 2,
വെൽഡർ ട്രേഡിൽ ഐടിഐ.
തസ്തിക: ബ്രിക്ലയർ
യോഗ്യത പത്താം ക്ലാസ്സ്/ജെടിഎസ്സി.
പ്രായം 18–-36. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
വിശദവിവരവും അപേക്ഷയുടെ മാതൃകയും www.travancoretitanium.com ൽ ലഭിക്കും.
അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ പകർപ്പ് , ഫോട്ടോ സഹിതം Deputy General Manger( HR & Engg), Travancore Titanium Products Limited, Kochuveli, Thiruvananthapuram–695021 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷയുടെ കവറിനുപുറത്ത് തസ്തികയുടെ പേര് എഴുതണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മാർച്ച് 25.