സൗജന്യ നൈപുണ്യ പരിശീലനം

പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പരിപാടിയുടെ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മള്‍ട്ടിക്യൂസിന്‍ കുക്ക്, പ്ലസ്ടുക്കാര്‍ക്ക് ഡയറ്റ് അസിസ്റ്റന്റ്, ട്രാവല്‍ കണ്‍സള്‍ട്ടന്റ്, എട്ടാം ക്ലാസ് വിജയികള്‍ക്ക് ജൂനിയര്‍ ഹെറിറ്റേജ് മേസ്തിരി, ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ കോഴ്‌സുകളിലുമാണ് പരിശീലനം. വാര്‍ഷിക വരുമാനം 5000 രൂപയില്‍ താഴെയുള്ള 18നും 35നും മധ്യേ പ്രായമുള്ള നഗരസഭാ നിവാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കന്ന അവസാന തീയതിജനുവരി 31. ഫോണ്‍: 0468 2221807.