എൻജിനിയറിംഗ് പരിശീലന പരിപാടി : മദ്രാസ് ഐഐടി അപേക്ഷ ക്ഷണിച്ചു
വിവിധ എൻജിനിയറിംഗ് വിഷയങ്ങളിൽ മദ്രാസ് ഐഐടി ഉയർന്ന പരിശീലനം നൽകുന്നു. രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യഭ്യാസ സ്ഥാപനമായ മദ്രാസ് ഐഐടി വിവിധ മേഖലകളിൽ ഒരു വർഷത്തെയും രണ്ടു വർഷത്തെയും പരിശീലനമാണ്നൽകുന്നത്. സ്റ്റൈപൻഡോടു കൂടിയാണു പരിശീലനം.
ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ എയ്ഡഡ് എൻജിനിയറിംഗ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കെമസിസ്ട്രി, ബിഎസ്സി നഴ്സിംഗ്, ഓപ്പറേഷൻ തിയറ്റർ ടെക്നീഷൻ, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, ട്രേഡ് ട്രെയിനി, ടെക്നിക്കൽ ട്രെയിനി, ഗ്രാജ്വേറ്റ് ട്രെയിനി എന്നീ മേഖലകളിലാണു പരിശീലനം.
എംഎസ്എൽഐഎസ്, മെക്കാനിക്കൽ/ പ്രൊഡക്ഷൻ എൻജിനിയറിംഗിൽ ഫസ്റ്റ് ക്ലാസ് ബിടെക്, എംഎസ്സി കെമിസ്ട്രി എന്നിവ പാസായവർക്ക് ഗ്രാജ്വേറ്റ് ട്രെയിനി കോഴ്സിന് അപേക്ഷിക്കാം.
പരിശീലനത്തിന്റെ ആദ്യ വർഷം പ്രതി മാസം 17000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
എൻജിനിയറിംഗ് ഡിപ്ലോമ ,ബിഎസ്സി കെമിസ്ട്രി, കോഴ്സുകൾ പാസയവർക്ക് ടെക്നിക്കൽ ട്രെയിനി കോഴ്സിനും ഐടിഐ സർട്ടിഫിക്കറ്റുള്ളവർക്ക് ട്രേഡ് ട്രെയിനി കോഴ്സിനും അപേക്ഷിക്കാം.പ്രതിമാസം 11000/ 17000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
നഴ്സിംഗ് ട്രെയിനി കോഴ്സിന് ബിഎസ്സി നഴ്സിംഗ് പാസായവർക്കും ഡിപ്ലോമയോ നഴ്സിംഗ് ഒരു തൊഴിലധിഷ്ഠിത കോഴ്സായോ പഠിച്ചുട്ടുള്ളവർക്ക് ഓപ്പറേഷൻ തിയറ്റർ ടെക്നിഷ്യൻ ട്രെയിനി/ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ ട്രെയിനി കോഴ്സുകളിലേക്കും അപേക്ഷിക്കാം. സ്റ്റൈപൻഡ് 13000/16000 രൂപ.
ഓണ്ലൈനായി വേണം അപേക്ഷിക്കാൻ. വെബ്സൈറ്റ്: http://recruit.iitm.ac.in/trainee
അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.