ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ കോഴ്സുകളില്‍ പരിശീലനം

221
0
Share:

പത്തനംതിട്ട : പന്തളം മൈക്രോ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍റ് കമ്പ്യൂട്ടര്‍ ടെക്നോളജിയുടെ സഹകരണത്തോടെ പട്ടികജാതി വികസന വകുപ്പ് സൗജന്യ തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ കോഴ്സുകളില്‍ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി വിജയിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്‍റ് ലഭിക്കും.

പ്രായം 18നും 35നും മധ്യേ. താമസവും ഭക്ഷണവും സൗജന്യമാണ്.

ഡിസംബര്‍ 31ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.

ഫോണ്‍: 8078809610, 8078802870

Share: