സൗജന്യ അവധിക്കാല പരിശീലനം

Share:

സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ ആരംഭിക്കുന്ന മെന്ററിംഗ് ആന്റ് സ്‌പെഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാമിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം ആയിരം രൂപ സ്റ്റൈപന്റ് ലഭിക്കും.

എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിംഗ്, ഡിപ്ലോമ എന്നിവയില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ 25 വയസ് കഴിയാത്തവരായിരിക്കണം.

പരിശീലനം മേയില്‍ തിരുവനന്തപുരത്ത് ആരംഭിക്കും.

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളിലാണ് പരിശീലനം.

സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.

അപേക്ഷകര്‍ 20 നും 26 നും മദ്ധ്യേ പ്രായമുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരുമായിരിക്കണം.

തിരുവനന്തപുരത്ത് നടത്തുന്ന ഏഴ് മാസത്തെ പരിശീലനത്തിന് അപേക്ഷിക്കുന്നവര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം. പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് സഹിതം അപേക്ഷകള്‍ 30 ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണിമ, ടി.സി. 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ ലഭിക്കണം.

പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന ഇ-മെയിലില്‍ അയയ്ക്കാം.

ഇരു കോഴ്‌സുകളുടെ വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0471 – 2323949.

Share: