പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

113
0
Share:

തിരുഃ കൃഷി വകുപ്പ് നടപ്പിലാക്കുന്ന മില്ലെറ്റ് കഫേ പദ്ധതിയിൽ പാചക മേഖലയിൽ പ്രവീണ്യമുള്ള യുവാക്കളിൽ നിന്നും ദേശിയതല പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
ചെറുധാന്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളുടെ പാചക രീതികൾ സ്വായത്തമാക്കാൻ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് (IIMR) ഹൈദരാബാദിലെ ന്യൂട്രി ഹബ്ബിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഒരാഴ്ചത്തെ പരിശീലന പരിപാടിയിൽ ഹോട്ടൽ മാനേജ്‌മെൻറ് ബിരുദധാരികളായ 30 വയസിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം.

പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് directorofmarketingagri@gmail.com എന്ന മെയിൽ വിലാസത്തിൽ ബയോഡാറ്റയും, പ്രവർത്തിപരിചയവും സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 5.

കൂടുതൽ വിവരങ്ങൾക്ക്: 9895788163.

Share: