വനിതകള്‍ക്ക് പരിശീലനം: മാര്‍ച്ച് 31നകം അപേക്ഷിക്കണം

കോഴിക്കോട് : സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ 18നും 55നും മധ്യേ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു.
കോഴിക്കോട് ജില്ലയില്‍ ഏപ്രിലില്‍ ആറ് ദിവസങ്ങളിലായി നടത്തുന്ന പരിശീലനത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേരെ തെരഞ്ഞെടുക്കും.
പത്താം ക്ലാസാണ് യോഗ്യത.
35 വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹ മോചിതര്‍, അവിവാഹിതരമായ അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, തൊഴിലില്ലാത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ സഹിതം) കോഴിക്കോട് മേഖല ഓഫീസില്‍ മാര്‍ച്ച് 31നകം അപേക്ഷ നല്‍കണം.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷ അയക്കേണ്ട മേല്‍വിലാസം: മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ് രണ്ടാം നില, എരഞ്ഞിപ്പാലം, കോഴിക്കോട് പിന്‍- 673006. ഫോണ്‍: 0495 2766454, 9496015010