പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ് പരീക്ഷ

Share:

ആലപ്പുഴ : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജൂലൈ മാസത്തിൽ ആരംഭിക്കുന്ന സർക്കാർ/അർദ്ധ സർക്കാർ നടത്തുന്ന പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി തുടങ്ങി വിവിധ മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം ക്രിസ്ത്യൻ,ബുദ്ധ ജൈന പാഴ്സി സിഖ് എന്നി വിഭാഗങ്ങൾക്കും മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കുമായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

ആറുമാസമാണ് പരിശീലന കാലാവധി. ക്ലാസ്സുകൾ രാവിലെ 10
മുതൽ വൈകുന്നേരം 3 30 വരെയാണ്. ജനറൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് , മലയാളം ആനുകാലികം, ജനറൽനോളഡ്ജ്, ഐടി , സയൻസ് , ബാങ്കിംങ് , വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

ഉദ്യോഗാർത്ഥികൾ 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരും ആയിരിക്കണം. അപേക്ഷകർ വ്യക്തിഗതവിവരങ്ങൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ccmyalpyadm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 8157869282, 8891877287 എന്നി വാട്സപ്പ് നമ്പരിലോ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ജൂൺ 16 ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം.

വിശദ വിവരങ്ങൾക്ക് ഫോൺ :8157869282, 8891877287, 7994063198.

Share: