സൗജന്യ തൊഴില്‍ പരിശീലനം

283
0
Share:

കൊല്ലം : സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടര്‍ ഡി.റ്റി.പി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രായം 25 നും 45 നും ഇടയില്‍.

യോഗ്യത എസ്.എസ്.എല്‍.സി യും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കും. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സെപ്തംബര്‍ 26ന് രാവിലെ 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണം.

വിലാസം: ഡയറക്ടര്‍, സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി കാമ്പസ്, കമ്പിവിള, കൊട്ടിയം.പി.ഒ, കൊല്ലം-691571.

ഫോണ്‍: 0474-2537141.

Share: