സ്റ്റൈപ്പെൻഡറി ട്രെയിനി: ഭാഭാ അറ്റമിക് റിസർച്ച് സെന്റർ അപേക്ഷ ക്ഷണിച്ചു
കേന്ദ്രസർക്കാർ സ്ഥാപനമായ ഭാഭാ അറ്റമിക് റിസർച്ച് സെന്റർ സ്റ്റൈപ്പെൻഡറി ട്രെയിനിമാരുടെ 224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ട് കാറ്റഗറികളിലായാണ് ഒഴിവുകൾ.
കാറ്റഗറി ഒന്ന്
സ്റ്റൈപ്പെൻഡറി ട്രെയിനി (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, മെറ്റലർജി, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്): അതത് വിഷയത്തിൽ ഡിപ്ലോമ.
സ്റ്റൈപ്പെൻഡറി ട്രെയിനി (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ): ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ഡിപ്ലോമ.
സ്റ്റൈപ്പെൻഡറി ട്രെയിനി (കെമിസ്ട്രി): കെമിസ്ട്രിയിൽ 60 ശമതാനം മാർക്കോടെ ബിഎസ്സി, ഫിസിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബയോളജി സബ്സിഡിയറിയായി പഠിച്ചിരിക്കണം.
സ്റ്റൈപ്പെൻഡറി ട്രെയിനി (ഫിസിക്സ്): ഫിസിക്സിൽ 60 ശതമാനം മാർക്കോടെ ബിഎസ്സി കെമിസ്ട്രി/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ് സബ്സിഡിയറിയായി പഠിച്ചിരിക്കണം.
കാറ്റഗറി രണ്ട്
സ്റ്റെപ്പെൻഡറി ട്രെയിനി (പ്ലാന്റ് ഓപ്പറേറ്റർ): 60 ശതമാനം മാർക്കോടെ സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) പ്ലസ്ടു.
സ്റ്റൈപ്പെൻഡറി ട്രെയിനി (ലബോറട്ടറി): 60 ശതമാനം മാർക്കോടെ സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി) പ്ലസ്ടു.
സ്റ്റൈപ്പെൻഡറി ട്രെയിനി
(എസി, മെക്കാനിക്ക്, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ): 60 ശതമാനം മാർക്കോടെ എസ്എസ്എൽസി ബന്ധപ്പെട്ട ട്രേഡിൽ ട്രേഡ് സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തെ എൻസിടി/എൻഎസി അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ അപ്രന്റിസ് ട്രെയിനിംഗ് സ്കീം പ്രകാരം ഒരു വർഷത്തെ എൻടിസിയും ഒരു വർഷത്തെ എൻഎസിയും. അപേക്ഷ: www.barc.gov.in അല്ലെങ്കിൽ www.recruit.barc.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20.
കൂടുതൽ വിവരങ്ങൾക്ക് www.barc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.