റിക്രൂട്ട് ട്രെയിൻ ആൻഡ് ഡിപ്ലോയ് പ്രോഗ്രാമിന് അപേക്ഷിക്കാം

Share:

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനും ടാറ്റ, എച്ച്.സി.എൽ തുടങ്ങിയ വ്യവസായ പ്രമുഖരുമായി ചേർന്ന് പ്ലസ്ടു പാസ്സായ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന റിക്രൂട്ട്, ട്രെയിൻ ആൻഡ് ഡിപ്ലോയ്‌ പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

വിദ്യാർത്ഥികൾക്ക്‌ ജോലിയോടൊപ്പം BITS PILANI, SASTR മുതലായ മികച്ച സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യവും ലഭിക്കും. TATA യിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത HSC – PASS/ XII ക്ലാസ് / പ്ലസ്2 (ഏതെങ്കിലുംബ്രാഞ്ച്/ഗ്രൂപ്പ്); 2021-ലോ 2022-ലോ പാസ്സായ പെൺകുട്ടികൾക്ക് മാത്രമാണ് ടാറ്റയിലേക്ക് അപേക്ഷിക്കാനുള്ള അവസരം.

2022 സെപ്റ്റംബർ 30 പ്രകാരം18മുതൽ 20 വയസ് വരെയുള്ളവരായിരിക്കണം. കുറഞ്ഞത് 43കിലോ മുതൽ പരമാവധി 65 കിലോഗ്രാം വരെ ഭാരവും കുറഞ്ഞത് 150 സെന്റീ മീറ്റർ ഉയരവും കണ്ണട ഇല്ലാതെ സാധാരണ കാഴ്ചയുള്ളവരുമായിരിക്കണം.

2021/2022ൽ കണക്ക്/ബിസിനസ് മാത്തമാറ്റിക്‌സ് ഒരുവിഷയമായി 60 ശതമാനം മാർക്കോടുകൂടി PUC/ XII അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയ വിദ്യാർത്ഥിക്കാണ് എച്ച് സി എല്ലിലേക്ക് അപേക്ഷിക്കാം.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രോഗ്രാമിൻറെ വിശദാംശങ്ങൾ അറിയുവാനും അപേക്ഷിക്കാനും താഴെക്കാണുന്ന ലിങ്ക് ഉപയോഗിക്കുക. സംശയനിവാരണത്തിനായി ഫോൺ: 0471-2737883

https://knowledgemission.kerala.gov.in/login-jobseeker.jsp

Share: