മോഡല്‍ പോളിടെക്‌നിക്കില്‍ താല്‍ക്കാലിക ഒഴിവ്

Share:

കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക്ക് ഫസ്റ്റ് ക്ലാസ്സ് ആണ് ലക്ചറര്‍ തസ്തികയുടെ യോഗ്യത. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍സിവിറ്റി സര്‍ട്ടിഫിക്കറ്റാണ് ട്രേഡ്‌സ്മാന്‍ യോഗ്യത.

നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 9 ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി പ്രസ്തുത ദിവസം പ്രിന്‍സിപ്പലിന് മുമ്പാകെ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447488348, 0476 – 2623597.

Share: