ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം

511
0
Share:

പാലക്കാട് : സംസ്ഥാന സര്‍ക്കാറിന്‍റെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ അരിമ്പൂര്‍ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍, സ്വയംതൊഴില്‍ അന്വേഷകര്‍ക്ക് ‘കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ പരിചരണവും’ പ്രായോഗിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏട്ടാം ക്ലാസ് പാസായവരും 18 വയസ് കഴിഞ്ഞവരുമായിരിക്കണം. താമസ സൗകര്യം സൗജന്യമായിരിക്കും. കോഴ്സ് ഫീസ് 6,050 രൂപയാണ്.

താത്പര്യമുള്ളവര്‍ കോഴ്സ് ഫീ അടക്കം ഡിവിഷനല്‍ എഞ്ചീനിയര്‍, കെ.എ.ഐ.സിഅരിമ്പൂര്‍, തൃശൂര്‍-680620 വിലാസത്തില്‍ സെപ്റ്റംബര്‍ 30 നകം നേരിട്ട് അപേക്ഷിക്കണം. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന പരിശീലനത്തിന് ശേഷം നിബന്ധനകള്‍ക്ക് വിധേയമായി ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും കോഴ്സ് സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ സൗകര്യമുണ്ടായിരിക്കും. ഫോണ്‍: 04872310983

Share: