ടൂറിസം ഗൈഡ് കോഴ്‌സിന് അപേക്ഷിക്കാം

257
0
Share:

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പ്രാദേശികതല ടൂർ ഗൈഡ് (ലോക്കൽ ലെവൽ ഗൈഡ്) കോഴ്‌സിന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്.

പത്താം ക്ലാസാണ് മിനിമം യോഗ്യത.

ജില്ലാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

താല്പര്യമുള്ളവർ നവംബർ 24ന് കിറ്റ്‌സിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ 400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, തിരിച്ചറിയൽ രേഖ, യോഗ്യത, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 9.30ന് തിരുവനന്തപുരം ഓഫീസിൽ നേരിട്ടെത്തണം.

കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org,

ഫോൺ: 9562930027 / 0471-2329539.

Share: