‘സര്‍ട്ടിഫൈഡ് ടൂര്‍ അഡൈ്വസര്‍’ പ്രായോഗിക പരിശീലന പരിപാടി

Share:

കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ‘സര്‍ട്ടിഫൈഡ് ടൂര്‍ അഡൈ്വസര്‍’ എന്ന ഒരു പ്രായോഗിക പരിശീലന പരിപാടി, സംഘടിപ്പിക്കുന്നു. ട്രാവല്‍ /ടൂറിസം മേഖലയില്‍ ജില്ലയുടെ ടൂറിസം സാധ്യതകള്‍ സന്ദര്‍ശകര്‍ക്കായി പ്രചരിപ്പിക്കുന്നതിനും, വിപണനം ചെയ്യുന്നതിനും സഹായകരമായ ഉപദേശ സേവനങ്ങള്‍ നല്‍കുന്നതിന് പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

താത്പര്യമുള്ള അഭ്യസ്തവിദ്യരായവര്‍ക്കും, കൂടാതെ ഔപചാരിക വിദ്യാഭ്യാസ യോഗ്യതകളില്ലാതെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ പ്രായോഗിക പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതും അപ്രകാരം സ്വന്തം നിലയില്‍ സര്‍ട്ടിഫൈഡ് ടൂര്‍ അഡ്‌വൈസര്‍മാരായി പ്രവര്‍ത്തിക്കാവുന്നതുമാണ്.

രാജേന്ദ്രമൈതാനത്തിന് എതിര്‍വശത്തുള്ള ഡിറ്റിപിസിയുടെ സന്ദര്‍ശക കേന്ദ്രത്തിലും, ടൂറിസം ഡെസ്റ്റിനേഷനുകളിലുമായിരിക്കും പരിശീലനം. പരിശീലത്തിനായുള്ള ഫീസ് ഒരാള്‍ക്ക് 4500/- രൂപയാണ്. പരിശീലന കാലാവധി 30 മണിക്കൂര്‍ ആണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ഡിറ്റിപിസി സര്‍ട്ടിഫിക്കറ്റും ഐഡി കാര്‍ഡും നല്‍കുന്നതാണ്.

താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സെക്രട്ടറി, ഡിറ്റിപിസി, വിസിറ്റര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എറണാകുളം -11 ല്‍ ഫെബ്രുവരി 10 നു മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ വില 500 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9847332200.

ഇ-മയില്‍ info@dtpcernakulam.com

Tagsdtpc
Share: