ടി.എം.ടി ടെക്നിഷ്യൻ : വാക്ക്-ഇൻ-ഇൻറർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഒരു വർഷ കാലാവധിയിൽ താൽകാലികമായി എച്ച്.ഡി.എസിന് കീഴിൽ ട്രെയിനി ടി.എം.ടി ടെക്നിഷ്യൻമാരെ നിയമിക്കുന്നു.
യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ടെക്നീഷ്യൻ, ടി എം ടി യിൽ പ്രവർത്തിപരിചയം ) കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഇ.സി.ജി, ടി .എം . ടി എന്നിവയിൽ പ്രവർത്തിപരിചയം അഭികാമ്യം )
ഒഴിവുകൾ: രണ്ട് .
സ്റ്റൈപെൻറ് : 10000 രൂപ
താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ മെയ് 17ന് രാവിലെ 10.30ന് ഇൻറർവ്യൂനായി എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0484-2754000