ഇന്ത്യൻ പ്രധാനമന്ത്രി: അഞ്ച് ചോദ്യം; ഒരുത്തരം
- മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി ? ?
- ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യം ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ?
- 1965 -ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
- 1966 ജനുവരി 10 -ന് താഷ്കൻറ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
- ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ സമാധാനത്തിൻ്റെ മനുഷ്യൻ (Man of peace ) എന്ന് അറിയപ്പെട്ടിരുന്നത് ?
ഉത്തരം : ലാൽ ബഹദൂർ ശാസ്ത്രി
- ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രി?
- വാണിജ്യബാങ്കുകളുടെ ദേശസാൽക്കരണത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി ?
- ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
- ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി?
- സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പ്രധാനമന്ത്രി
ഉത്തരം : ഇന്ദിരാഗാന്ധി
- ഇന്ത്യയിലെ ആദ്യ കോൺഗ്രസ്സിതര പ്രധാനമന്ത്രി ?
- രണ്ട് ഉപപ്രധാനമന്ത്രിമാർ ഒരേ സമയം ഉണ്ടായിരുന്ന മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി ?
- ഉപപ്രധാനമന്ത്രിയായതിനുശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ?
- ‘അഭയ്ഘട്ട്’ അന്ത്യ വിശ്രമസ്ഥാനമായുള്ള പ്രധാനമന്ത്രി ?
- ഇന്ത്യയുടെ പരമോന്നത പുരസ്ക്കാരമായ ഭാരതരത്നവും പാകിസ്ഥാന്റെ പരമോന്നത പുരസ്ക്കാരമായ നിഷാൻ ഇ പാക്കിസ്ഥാനിയും ലാഭിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി ?
ഉത്തരം : മൊറാർജി ദേശായി
- ഇന്ത്യൻ പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
- 1984 -ൽ ഭോപ്പാൽ വാതക ദുരന്തം നടന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
- ഭരണഘടനാ ഭേദഗതിയിലൂടെ (61 ) വോട്ടിങ് പ്രായം 21 -ൽ നിന്ന് 18 ആയി കുറച്ച പ്രധാനമന്ത്രി ?
- 1985 -ൽ കൂറുമാറ്റ നിരോധന നിയമം (Anti Defection Law ) നടപ്പിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?
- ഭീകരവാദ വിരുദ്ധ ദിനമായി ആചരിക്കുന്ന മേയ് 21 ന് കൊല്ലപ്പെട്ട ഇന്ത്യൻ പ്രധാന മന്ത്രി ?
ഉത്തരം : രാജീവ് ഗാന്ധി
1. 1999 -ലെ കാർഗിൽ യുദ്ധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
2. ഏത് പ്രധാനമന്ത്രിയാണ് ‘ ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ ‘ എന്ന മുദ്രാവാക്യത്തിൻ്റെ ഉപജ്ഞാതാവ് ?
3. 2001 -ൽ പാർലമെൻറ് ആക്രമണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?
4. ഇന്ത്യയിൽ സദ്ഭരണദിനമായി (Good Governance Day ) ആയി ആചരിക്കുന്ന ഡിസംബർ – 25 ഏത് പ്രധാനമന്ത്രിയുടെ ജന്മദിനമാണ് ?
5. 2015 ൽ ഭാരത രത്നം ലഭിച്ച പ്രധാനമന്ത്രി ?
ഉത്തരം : അടൽ ബിഹാരി വാജ്‌പേയ്
കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAMINATION പരിശീലിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/