താത്കാലിക നിയമനം

Share:

കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ താത്കാലിക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തും.

ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍

യോഗ്യത: എം.ഡി (ആയുര്‍വേദ) സ്വസ്ഥവൃത്തം, റ്റി.സി.എം.സി

പ്രായം 23-50,

ആയുര്‍വേദ തെറാപ്പിസ്റ്റ്

യോഗ്യത: ഡി.എ.എം.ഇ-ല്‍ നിന്നും ലഭിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്,

പ്രായം 20-40,

ഇന്റര്‍വ്യൂ മെയ് രണ്ടിന് രാവിലെ 11-ന്.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

യോഗ്യത: പി.ജി.ഡി.സി.എ, മലയാളം ടൈപ്പിംഗ്, ഇ-മെയില്‍ പരിജ്ഞാനം എന്നിവ അഭികാമ്യം,

പ്രായം 20-40,

ഇന്റര്‍വ്യൂ മെയ് രണ്ടിന് ഉച്ചയ്ക്ക് ഒന്നിന്.

അറ്റന്റര്‍

യോഗ്യത ഏഴാം ക്ലാസ് വിജയം.

പ്രായം 20-50,

ഇന്റര്‍വ്യൂ മെയ് രണ്ടിന് ഉച്ചയ്ക്ക് രണ്ടിന്.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും പകര്‍പ്പും, തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് എറണാകുളം തമ്മനത്തുളള ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.

Share: