ജൈവവൈവിധ്യ ബോർഡിൽ താൽകാലിക ഒഴിവുകൾ

തിരുവനന്തപുരം : സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താൽകാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
നവംബർ ഒൻപതുവരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും.
ഫോൺ: 04712724740.