താത്കാലിക നിയമനം

Share:

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള ആയുര്‍വേദ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ ഉണ്ടാകുന്ന താത്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 30-ന് രാവിലെ 11-ന് കൂടിക്കാഴ്ച നടത്തും. യോഗ്യത – ബി.എ.എം.എസ്, റ്റി.സി.എം.സി സ്ഥിരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ അസല്‍പകര്‍പ്പ്, ആധാര്‍കാര്‍ഡ് എന്നിവ സഹിതം എറണാകുളം തമ്മനത്തുളള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

Share: