റിഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഒഴിവ്

Share:

പാലക്കാട് ജില്ലാ ആശുപത്രിയിലെ ലിംഫ് ഫിറ്റിംഗ് സെന്ററില്‍ റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്റെ മൂന്നു ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു.

ഉദേ്യാഗാര്‍ത്ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം 22 ന് രാവിലെ 11 മണിക്ക് പാലക്കാട്, സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ചയ്‌ക്കെത്തണം.

എസ്.എസ്.എല്‍.സി.യും, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും പ്രൊഫഷണല്‍ റീഹാബിലിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് അഥവാ ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഓര്‍ത്തോട്ടിക്‌സ് കോഴ്‌സ് പാസായവര്‍ക്കാണ് അവസരം. പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി : 20-40 വയസ്.

Share: