ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് : എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം
എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാറിൽനിന്ന് കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് ലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിൽ എൻജിനിയർ, ആർമി എഡ്യൂക്കേഷൻ കോർ എന്നീ വിഭാഗങ്ങളിലായി 40 ഒഴിവുകളാണുള്ളത്. കോഴ്സ് 2024 ജനുവരിയിൽ ആരംഭിക്കും.
യോഗ്യത: എൻജിനിയർ: ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത എൻജിനിയറിംഗ് ടെക്നോളജി ബിരുദം/തത്തുല്യം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
പ്രായം: എൻജിനിയറിംഗ് ബിരുദക്കാർക്ക് 2024 ജനുവരി അടിസ്ഥാനമാക്കി.: 20-27 വയസ്
തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റർവ്യൂ മുഖേനയാണു തെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ്.
ശാരീരിക യോഗ്യതകൾ: ഉയരം കുറഞ്ഞത്- 157.5 സെ.മീ., ലക്ഷദ്വീപുകാർക്കു രണ്ടു സെ.മീ. ഇളവ് ലഭിക്കും.
കാഴ്ചശക്തി: Distant Vision (Corrected) better eye-6/6, Worse eye-6/18. മയോപ്പിയ, അസ്റ്റിഗ്മാറ്റിസം ഉൾപ്പെടെ മൈനസ് 3.5ൽ കൂടരുത്.
പരിശീലനം: ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്കു ഡറാഡൂണിലെ മിലിട്ടറി അക്കാഡമിയിൽ ഒരു വർഷം പരിശീലനമുണ്ടാകും. പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണം. ഒന്നിലേറെ അപേക്ഷ അയയ്ക്കരുത്.
വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനും ഓണ്‍ലൈൻ അപേക്ഷ അയയ്ക്കുന്നതിനും: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17.